പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

'വഴി നടത്താം വരും തലമുറയെ' 'കൈകോര്‍ക്കാം കരുത്തുറ്റ ഭാവിക്കായി'
വിവാഹ മുന്നൊരുക്ക പരിശീലനം

         
അറിവിനപ്പുറം തിരിച്ചറിവ് നല്‍കാന്‍, ദാമ്പത്യ കുടുംബ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മതത്തിന്റെ കാഴ്ച്ചപ്പാടോടെയും മന ശാസ്ത്ര വിവരങ്ങളുടെ പിന്‍ബലത്തോടെയും 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 6 ക്ലാസ്സുകളിലായി നൂതന ദൃശ്യ സംവിധാനത്തിന്റെ സഹായത്തോടെ നല്‍കി വരുന്നു.
1. കോഴ്‌സ് സമയം, കാലാവധി
  • രണ്ട് / മൂന്ന് മാസകാലാവധിയില്‍ 3 മണിക്കൂറിന്റെ 7 മൊഡ്യൂളുകള്‍
  • വെക്കേഷന്‍ സമയങ്ങളില്‍ നാലോ അഞ്ചോ ദിവസങ്ങള്‍ കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്
  • നടത്തിപ്പുസമയം അതാതു മഹല്ലുകള്‍ക്ക്  തീരുമാനിക്കാം
  • പഠിതാക്കളുടെ കുറഞ്ഞ എണ്ണം 30 കൂടിയത് 50
  • 30 എണ്ണം ഒരു മഹല്ലില്‍ തികയാത്ത പക്ഷം അടുത്ത ഒന്നിലധികം                      മഹല്ലുകള്‍ യോജിച്ചോ പഞ്ചായത്തിലോ നടത്തണം.
  • ആണ്‍/പെണ്‍ വേറെ വേറെയായിരിക്കും കോഴ്‌സുകള്‍ നടത്തപ്പെടുന്നത്

2. നിബന്ധനകള്‍
  • ആണ്‍ കുട്ടികള്‍ക്ക് 21 വയസ്സ്  തികയണം (അവിവാഹിതര്‍)
  • പെണ്‍ കുട്ടികള്‍ക്ക് 16 വയസ്സ്  തികയണം (അവിവാഹിതര്‍)
  • സംസ്ഥാന ഓഫീസിലേക്ക് രജിസ്‌ട്രേഷന്‍ & സര്‍ട്ടിഫിക്കറ്റ് തുകയായി ഓരോ സെന്ററും 600 രൂപ അടക്കണം
  • ഓരോ സെന്ററിലും കോഴ്‌സ് പൂര്‍ത്തിയാക്കാനാവശ്യമായ തുക കുട്ടികളില്‍ നിന്ന് ഫീസ് ഇനത്തിലോ മറ്റ് യുക്തമായ ഇനത്തിലോ കണ്ടെത്താവുന്നതാണ്.
  • കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. 
  • ഓരോ സെന്ററിലേയും കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറക്ക് പരീക്ഷ നടത്തി  സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാം
  • വിദഗ്ദരായ ആര്‍പിമാരെ ജില്ലാ കമ്മിറ്റി മുഖാന്തരം നിയമിക്കപ്പെടുന്നതാണ്‌.
  • .

0 comments:

Post a Comment