സ്വദേശി ദര്‍സ്‌

15 വയസ്സ് പൂര്‍ത്തിയായ സ്വദേശികളായ ആണ്‍ കുട്ടികള്‍ക്ക് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വദേശി ദര്‍സ്.

ലക്ഷ്യം

  •  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതബോധം വളര്‍ത്തുക.
  •  ഇസ്‌ലാമിക വ്യക്തിത്വങ്ങളും, ശീലങ്ങളും പരിശീലിക്കുക.
  •  നിസ്‌കാരം, ദുആ, മൗലൂദ് തുടങ്ങിയവക്ക് നേതൃത്വം നല്‍കാനുള്ള ശേഷിയുണ്ടാക്കുക
  •  പാരായണ നിയമങ്ങള്‍ അനുസരിച്ച് കൊണ്ട് ഖുര്‍ആന്‍് ഓതാന്‍ പരിശീലിപ്പിക്കുക.
  •  നിത്യജീവിതവുമായി ബന്ധപ്പെട്ട ഫിഖ്ഹ് മസ്അലകള്‍, ഹദീസ്, സ്വഭാവ സംസ്‌കരണം ,വിശ്വാസ പരമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള അടിസ്ഥാനപരമായ വിവരങ്ങള്‍ പഠിപ്പിക്കുക.  
  •   ദഅവീ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക.
  •  മത, സാമൂഹിക രംഗത്ത് നേതൃത്വം നല്‍കാന്‍ പ്രാപ്തരാക്കുക.
  •  3 വര്‍ഷത്തെ ദര്‍സ് പഠനം പൂര്‍ത്തിയാക്കുന്നതോടാപ്പം ട്രൈനിംഗ് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡിന്റെ കീഴില്‍ മുഅല്ലിം ട്രൈനിംഗ് കോഴ്‌സ്, ഹിസ്ബ്, എന്നിവയിലൂടെ മതാധ്യാപകരെ വാര്‍ത്തെടുക്കുക.


Share on Google Plus

About Sunni Mahallu Federation

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comments:

Post a Comment