Thursday, 18 April 2013

മഹല്ല് കര്‍മ പദ്ധതി തയ്യാറാക്കല്‍ (ഗ്രൂപ്പ് ചര്‍ച്ച)


ഓരോ ഗ്രൂപ്പിന്റെയും ആലോചനാ യോഗത്തിന് നേതൃത്വം നല്‍കുന്നതിന് ഓരോ മെന്റര്‍മാരെ നിയമിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പും ചര്‍ച്ച ചെയ്ത് തയ്യാറാക്കുന്ന കര്‍മ പദ്ധതി സമ്മേളന ശേഷം മഹല്ലുകളില്‍ നടപ്പിലാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ മെന്റര്‍മാര്‍ നല്‍കുന്നതായിരിക്കും. ഓരോ മാസവും മെന്റര്‍ മുഖേന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ജില്ലാ നേതൃതലത്തില്‍ പ്രവര്‍ത്തനം അവലോകനം നടത്തുകയും ചെയ്യും.രൂപ രേഖ

മഹല്ല് ഭരണം 
മഹല്ല് സര്‍വേ
മഹല്ല് ഐഡി നമ്പര്‍
ബ്ളോക്ക് സംവിധാനം 

നാല്‍പ്പത് വീടുകള്‍ കൂടിയ ഓരോ ബ്ളോക്കിനും ഒരു കമ്മിറ്റി മെംബര്‍ മെന്ററും യൂത്ത് വിംഗ് അംഗം വളണ്ടിയറും മദ്രസാ അദ്ധ്യാപകന്‍/യോഗ്യരായ വ്യക്തി മുര്‍ശിദുമായി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കണം. 

ഭരണ വിഭജനം

മഹല്ല് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തന സൌകര്യത്തിനായി വിവിധ ഉപസമിതികള്‍.

വിദ്യാഭ്യാസ സമിതി
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്
കരിയര്‍ ഗൈഡന്‍സ് & പ്ളാനിങ്
വിവിധ വിദ്യാഭ്യാസ പദ്ധതികള്‍
വിദ്യാഭ്യാസ വായ്പ
മതവിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പദ്ധതി

സാമൂഹ്യ സാംസ്കാരിക സമിതി
യുവജന ശാക്തീകരണം
മയ്യിത്ത് പരിപാലന വിങ്
പരിസ്ഥിതി പരിപാലനം
ആശ്വാസ്
ഹെല്‍പ് ഡെസ്ക്
മസ്ലഹത്ത് കമ്മിറ്റി
മറ്റുവിവിധ സാമൂഹ്യ സാംസ്കാരിക പദ്ധതികള്‍/പരിപാടികള്‍

സാമ്പത്തിക വകുപ്പ്
പലിശ രഹിത വായ്പാ സംവിധാനം
മഹല്ല് ദുരിതാശ്വാസ സമിതി
സാമ്പത്തിക അച്ചടക്ക ബോധവല്‍ക്കരണം 
മറ്റു സാമ്പത്തിക പദ്ധതികള്‍

ആരോഗ്യ സമിതി
ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍
രോഗീ പരിചരണം
ബ്ളഡ് ബാങ്ക്
മറ്റു ആരോഗ്യ പദ്ധതികള്‍

മരാമത്ത് വകുപ്പ്
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

ടാര്‍ജറ്റ് ഗ്രൂപ്പുകള്‍
കുരുന്നുകൂട്ടം (പ്രൈമറി വിദ്യാര്‍ത്ഥികള്‍)
ത്വിഫ്ല്‍ (ഹൈസ്കൂള്‍, പ്ളസ്.ടു വിദ്യാര്‍ത്ഥികള്‍)
യൂത്ത് വിംഗ് (യുവാക്കള്‍)
നിസ്വ (സ്ത്രീകള്‍)
വയോജനങ്ങള്‍
സ്ഥാപനങ്ങള്‍ (പള്ളി, മദ്രസ, സ്കൂള്‍, മറ്റു സ്ഥാപനങ്ങള്‍)
ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള പ്രത്യേക പരിപാടികള്‍

  1. കെയര്‍ (സെന്റര്‍ ഫോര്‍ അഡോളസന്‍സ് ഫോര്‍ റിലീജ്യസ് എന്‍ലൈറ്റ്മെന്റ)
കൌമാര പ്രായക്കാര്‍ക്കുള്ള പ്രത്യേക പദ്ധതി.
  2. സന്തുഷ്ട കുടുംബം
കുടുംബിനികള്‍ക്കായി തയ്യാറാക്കിയ പ്രത്യേക പഠന   പദ്ധതി.
  3. യെസ് (യൂത്ത് എംപവര്‍മെന്റ് സ്കീം)
യുവാക്കള്‍ക്കായി പ്രത്യേക നേതൃ പരിശീലന പദ്ധതി.

ആത്മസംസ്കരണം


സുന്നീ മഹല്ല് ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈമുതല്‍ കളങ്കരഹിതരായ, ഇഖ്ലാസിന്റെ നിറകുടങ്ങളായ നേതൃനിരയായിരുന്നു. പണക്കൊഴുപ്പിനും പ്രൌഢിക്കും അവരെ പ്രലോഭിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ മതബോധവും ഉദ്ദേശ്യലക്ഷ്യങ്ങളും എവിടെ നില്‍ക്കുന്നു എന്ന് ആത്മവിചിന്തനം നടത്തേണ്ടിയിരിക്കുന്നു. മനസ്സും പ്രവര്‍തത്തനവും എത്രമാത്രം സംസ്കരിക്കപ്പെട്ടതാണ് എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.  മനസ്സിനെയും ശരീരത്തെയും ചിന്തയെയും പ്രവര്‍ത്തനങ്ങളെയും മലീമസമാക്കാന്‍ പൈശാചികത ഇന്ന് നാലുപാടും പിടിമുറുക്കിയിരിക്കുന്നു. മഹല്ലിനെയും സമുദായത്തെയും നയിക്കാന്‍ കളങ്കിതമായ ഹൃദയങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ അയാള്‍ അസ്വീകാര്യനായി മാറും. വിശുദ്ധ ദീനുല്‍ ഇസ്ലാമിന്റെ ആശയാദര്‍ശങ്ങളെ സമ്പൂര്‍ണ്ണമായി പ്രവര്‍ത്തനങ്ങളിലേക്കാവാഹിപ്പിക്കുമ്പോഴാണ് അവ വിജയ തീരമണയുന്നത്. ജനങ്ങളെ സംസ്കരിക്കാന്‍ ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് ആത്മസംസ്കരണം സുപ്രധാനമാണ്. സ്വന്തംവിശ്വാസത്തിലും ലക്ഷ്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും തികഞ്ഞ നിഷ്കളങ്കതയോടെ സമര്‍പ്പിതനാവുമ്പോള്‍ മാത്രമേ നാം വിജക്കുകയുള്ളൂ. അപ്പോള്‍ നമുക്ക് അല്ലാഹുവിന്റെ സഹായങ്ങള്‍ നാനാഭാഗങ്ങളില്‍ നിന്നു വന്നുകൊണ്ടിരിക്കും. 

മോഡല്‍ മഹല്ല് പ്രസന്റേഷന്‍


കേരളത്തിലെ വിവിധ മഹല്ലുകളില്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതികളെ നേരിട്ട് പരിചയപ്പെടുത്തുകയാണിവിടെ. 
വിദ്യാഭ്യാസ മേഖലയില്‍ പത്താം ക്ളാസ് മുതല്‍ ഡിഗ്രി വരെയുളള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ വിവിധ പരിശീലന പദ്ധതികള്‍, മത്സര പരീക്ഷകളുടെ തയാറെടുപ്പ്, സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ വായ്പ പദ്ധതികള്‍ എന്നീ ഫലപ്രദമായ രീതികള്‍ അടുത്തറിയാം.

      മഹല്ലിലെ ദാരിദ്യ്ര നിര്‍മ്മാര്‍ജനത്തിനു വേണ്ടി പ്രവര്‍ത്തിക്കന്ന പലിശ രഹിത വായ്പാ ബാങ്കുകളടക്കമുള്ള  ധാരാളം പദ്ധതികള്‍ വിവിധ മഹല്ലുകളില്‍ കാണാന്‍ സാധിക്കുന്നു. ഇതിലൂടെ മഹല്ല് നിവാസികളുടെ വിവിധ ആവശ്യങ്ങള്‍  നിവര്‍ത്തിച്ചു വരുന്നുണ്ട്. 

   മഹല്ല് ഭരണത്തിന്റെ സുഗമമായ നടത്തിപ്പിന് മഹല്ല് ബ്ളോക്ക് സംവിധാനവും ഉത്തരവാദിത്വ വിഭജന രീതികളും നടപ്പിലാക്കി നല്ല മാതൃകകള്‍ സൃഷ്ടിച്ച പല മഹല്ലുകളും ഇന്നുണ്ട്. മഹല്ല് അംഗങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ച സര്‍വെ രീതികളും വിവരങ്ങള്‍ ശേഖരിക്കുന്ന വിവിധ സോഫ്റ്റ് വെയറുകളും പരിചയപ്പെടുത്തുന്നു. 

      വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ നടപ്പിലാക്കിയ ചില പ്രവര്‍ത്തന രീതികളും അവരുടെ ടാര്‍ജറ്റ് ഗ്രൂപ്പുകളും അടുത്ത് പരിചയപ്പെടുത്താനും ഈ വേദി സഹായകമാവും. പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനു സ്വീകരിക്കുന്ന ചില രീതികള്‍ താഴെ പറയുന്നു.

മഹല്ല് ഇടപെടേണ്ട മേഖലകള്‍

1) വ്യക്തികള്‍
2) സ്ഥാപനം

മഹല്ല് നിവാസികളെ വിഭജിക്കാവുന്ന വിധം

1) കുരുന്നു കൂട്ടം
2) വിദ്യാര്‍ത്ഥികള്‍
3) യുവാക്കള്‍
4) സ്ത്രീകള്‍
5) വയോജനങ്ങള്‍

പ്രവര്‍ത്തന മേഖലകള്‍ (വിവിധ മഹല്ലുകളിലെ മോഡലുകള്‍)

1)വിദ്യാഭ്യാസം
2)സാമൂഹികം
3)സാമ്പത്തികം
4)ആരോഗ്യം

മുകളില്‍ വിവരിച്ച പ്രവര്‍ത്തന രീതികള്‍, പദ്ധതികള്‍, മാതൃകകള്‍ എന്നിവ സ്വന്തം മഹല്ലുകളിലും നടപ്പിലാക്കാന്‍ പ്രായോഗിക പരിശീലനവും ആത്മവിശ്വാസവും പകരുകയാണ് ഇവിടെ. 

മുസ്ലിം ശാക്തീരണം മഹല്ലുകളിലൂടെ


പാരമ്പര്യമായി അനുഷ്ഠിച്ചു പോരുന്ന കര്‍മ്മപദ്ധതികള്‍ക്കൊപ്പം മറ്റൊരു പ്രവിശാലലോകം  മഹല്ലുകളെ കാത്തിരിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള നിരവധി സര്‍ക്കാര്‍-സര്‍ക്കാരേതര ആനുകൂല്യങ്ങള്‍ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ മഹല്ലുകള്‍ രംഗത്തിറങ്ങണം. മഹല്ലുകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് മൈനോറിറ്റി സ്റാറ്റസ് നേടാനായാല്‍ നിരവധി ഫണ്ടുകള്‍ നമുക്ക് ലഭ്യമാകും.  അടിസ്ഥാന സൌകര്യ വികസനത്തിനായി ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കായി ഐ.ഡി.എം.ഐ യുടെ അന്‍പത് ലക്ഷം വരെയുള്ള ധനസഹായം, പ്രീമെട്രിക്-പോസ്റ് മെട്രിക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, മദ്റസാ നവീകരണത്തിനായി ഏര്‍പ്പെടുത്തിയ മദ്റസാ മോഡേണൈസേഷന്‍ ഫണ്ട്, വഖ്ഫ് ബോര്‍ഡിനു കീഴില്‍ പള്ളി-മദ്റസകളിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍,  പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം, മറ്റ് സാമൂഹ്യ ക്ഷേപമദ്ധതികള്‍ തുടങ്ങി നിരവധി  ആനുകൂല്യങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നുണ്ട്. ഇതെല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ മഹല്ലിന്റെ ശാക്തീകരണ മേഖലയില്‍ വന്‍ മുന്നേറ്റം സാധ്യമാവും. 

   മഹല്ലിന്റെ പലിശരഹിത സുസ്ഥിതിക്കായുള്ള മൈക്രോ ഫിനാന്‍സ് സിസ്റം, നിര്‍ധനരുടെ കണ്ണീരൊപ്പാനുള്ള മഹല്ല് ക്ഷേമ നിധികള്‍, കുടുംബ ശാക്തീരകണ പദ്ധതികള്‍ തുടങ്ങിയവയും മഹല്ലുകള്‍ക്ക് മുതല്‍ക്കൂട്ടാവും.